Headlines

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ ലോക്ക് ഡൗൺ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് വീണ്ടുമൊരു ലോക്ക് ഡൗൺ ആലോചനയില്ലെന്ന് വ്യക്തമാക്കി സർക്കാർ. സാമ്പത്തിക പ്രവർത്തനകൾ മുന്നോട്ടു കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ ലോക്ക് ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു നിലവിലെ സാഹചര്യത്തിൽ സി എഫ് എൽ ടി സികളടക്കം പ്രവർത്തന സജ്ജമാക്കാനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. ജില്ലാ കലക്ടർമാർക്കും ജില്ലാ ആരോഗ്യ മേധാവികൾക്കും ഇതുസംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയത് കേന്ദ്രനിർദേശം…

Read More

അരൂരിൽ തീ പിടുത്തം

  അരൂര്‍ ചന്ദിരൂരിലെ സീഫുഡ് എക്സ്പോര്‍ട്ടിംഗ് കമ്പനിയായ പ്രീമിയര്‍ കമ്പനിയില്‍ തീപിടുത്തം. തീ വ്യാപിച്ചത് എങ്ങനെയാണെന്നതില്‍ വ്യക്തതയില്ല. അരൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് നിലവില്‍ സ്ഥലത്തുണ്ട്. തീനിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്സ് പറയുന്നു. തീപിടുത്തതില്‍ കെട്ടിടത്തിൻ്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു. വലിയ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ആളപായമില്ല. അകത്തുണ്ടായിരുന്ന ജീവനക്കാരൊക്കെ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഉച്ചയോടെയാണ് സ്ഥാപനത്തിൻ്റെ മുകള്‍നിലയില്‍ നിന്ന് തീ ഉയര്‍ന്നത്. നിലവില്‍ സമീപത്തേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്

Read More

അവളിനി അജയ്യ എന്നറിയപ്പെടും, പേരിട്ടത് എസ് ഐ; സുരക്ഷാ ജീവനക്കാരിക്ക് സസ്‌പെൻഷൻ

  കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തിരികെ കിട്ടിയ കുട്ടിക്ക് പേരിട്ടു. അജയ്യ എന്നാണ് കുട്ടിക്ക് പേര് നൽകിയത്. കുട്ടിയെ തിരികെ അമ്മയുടെ പക്കലെത്തിച്ച എസ് ഐ റനീഷാണ് ഈ പേര് നിർദേശിച്ചത്. പോരാട്ടങ്ങളെ അതിജീവിച്ചവളെന്ന നിലക്കാണ് അജയ്യ എന്ന് പേരിട്ടത് അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരിയെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. പ്രതി നീതു കുട്ടിയെയും കൊണ്ടുപോകുമ്പോൾ സുരക്ഷാ ജീവനക്കാരി അശ്രദ്ധമായി കസേരയിൽ ഇരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ…

Read More

ചരിത്ര തീരുമാനത്തിനൊരുങ്ങി സർക്കാർ; ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസിൽ ഉൾപ്പെടുത്താൻ ശുപാർശ

  ചരിത്ര തീരുമാനത്തിനൊരുങ്ങി കേരളാ പോലീസ്. സേനയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസുദ്യോഗസ്ഥരുടെ അഭിപ്രായം തേടാനാണ് തീരുമാനം. സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തിൽ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമാകും സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുക. സർക്കാർ ശുപാർശ പോലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ട്രാൻസ്‌ജെൻഡേഴ്‌സിനെ സേനയിൽ കൊണ്ടുവന്നാൽ എങ്ങനെയാണ് ഉൾപ്പെടുത്താനാകൂക, എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക, പരിശീലനം അടക്കമുള്ള കാര്യങ്ങൾ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സർക്കാർ അഭിപ്രായം…

Read More

ഇനി കുതിച്ചുപായാം: എടപ്പാൾ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

  എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മലപ്പുറം ജില്ലയിൽ തന്നെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമിക്കുന്ന ആദ്യത്തെ മേൽപ്പാലമാണിത് കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമാണം. രണ്ടുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. എടപ്പാൾ ജംഗ്ഷനിൽ നിന്ന് കോഴിക്കോട്…

Read More

പാലക്കാട് റോഡരികിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

  പാലക്കാട് യുവതിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. പെരുവമ്പിലെ റോഡരികിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവർ തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചന. പരിസരത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

Read More

ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകൾ കാണാതായി

  ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാരാണ് വിവരം ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് തെരച്ചിൽ നടത്തിയെങ്കിലും ഫയലുകൾ കണ്ടെത്താനായില്ല മരുന്ന് വാങ്ങൽ ഇടപാടുകളുടേത് അടക്കം ഫയലുകളാണ് കാണാതായത്. ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഷ്ടമായ ഫയലുകളുടെ കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പോലീസിനെ അറിയിച്ചത്. ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാകില്ലെന്നാണ് പോലീസിന്റെ നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ്…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവടക്കം നാലുപേര്‍ക്ക് ജാമ്യം

  കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെകെ ദിവാകരനടക്കം നാല് പ്രതികൾക്ക് ജാമ്യമനുവദിച്ച് ഹൈക്കോടതി. ഭരണസമിതിയംഗങ്ങളായ ചക്രംപിള്ളി ജോസ്, വി.കെ ലളിതൻ, എൻ. നാരായണൻ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍. ജസ്റ്റിസ് വി. ഷേർസിയാണ് ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള ആൾജാമ്യവുമാണ് വ്യവസ്ഥ. സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന്…

Read More

മറ്റെവിടെയും കാണാൻ സാധിക്കാത്ത കരുത്തുറ്റ നിക്ഷേപ സൗഹാർദ ഘടകങ്ങൾ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി

  മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ ഘടകങ്ങൾ കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈദരാബാദിൽ വ്യവസായികളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ കേരളത്തിന് നൽകാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾ വളർത്തി ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിന്റെ…

Read More

അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മ അറസ്റ്റിൽ

  ഇടുക്കി: ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുസൃതി കാണിച്ചതിനായിരുന്നു അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു. ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്.

Read More