ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാരാണ് വിവരം ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് തെരച്ചിൽ നടത്തിയെങ്കിലും ഫയലുകൾ കണ്ടെത്താനായില്ല
മരുന്ന് വാങ്ങൽ ഇടപാടുകളുടേത് അടക്കം ഫയലുകളാണ് കാണാതായത്. ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഷ്ടമായ ഫയലുകളുടെ കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പോലീസിനെ അറിയിച്ചത്.
ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാകില്ലെന്നാണ് പോലീസിന്റെ നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പരിശോധന ആരംഭിച്ചിട്ടുണ്ട്.