അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മ അറസ്റ്റിൽ

 

ഇടുക്കി: ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുസൃതി കാണിച്ചതിനായിരുന്നു അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു. ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്.