കാസർകോട് ബദിയടുക്കയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. പെർളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. ഇവരുടെ മകൻ സ്വാതിക് ആണ് മരിച്ചത്
കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊല്ലുകയായിരുന്നു. കഴിഞ്ഞ മാസം നാലിനാണ് സ്വാതികിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് ആദ്യം കരുതിയിരുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടിയെ ആരെങ്കിലും കിണറ്റിൽ എറിഞ്ഞതാകാമെന്ന് മനസ്സിലായത്. തുടർന്ന് അമ്മയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.