സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടുത്ത ആഴ്ച തുറന്ന് പ്രവര്‍ത്തിക്കും. തിയറ്റര്‍ ഉടമകള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. തിയറ്ററുകളുടെ ശുചീകരണത്തിനായി ഒരാഴ്ച സമയം ആവശ്യമാണ്. അതിന് ശേഷമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. വിജയ് ചിത്രമായ മാസ്റ്ററിന്റെ റിലീസോടെ തിയറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന സൂചന.
സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. തിയേറ്ററുകളില്‍ ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമെ പ്രവേസനം പാടുളളുവെന്നാണ് നിര്‍ദേശം. തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി 9 മണി വരെ മാത്രമായിരിക്കും.മള്‍ട്ടിപ്ളെക്സുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്തമായ സമയങ്ങളില്‍ പ്രദര്‍ശനം നടത്തണം.