ഹൈദരാബാദിൽ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന യോഗത്തിൽ അമ്പതോളം വ്യവസായ പ്രമുഖർ പങ്കെടുക്കും. ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവനും ഹൈദരാബാദിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
ഫാർമസ്യൂട്ടിക്കൽ, ബയോ ടെക്നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തെലങ്കാനയിൽ നിന്നും വ്യവസായികളെ കേരളത്തിലേക്ക എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. നേരത്തെ കിറ്റക്സ് കേരളത്തിൽ നിന്നും തെലങ്കാനയിൽ പോയി നിക്ഷേപം നടത്താൻ ഒരുങ്ങിയിരുന്നു.