Headlines

വാളയാർ കൈക്കൂലി; കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്തു: മന്ത്രി ആന്റണി രാജു

  ആലപ്പുഴ: വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി ആന്റണി രാജു. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. അഴിമതിയിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. ചെക്ക് പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് വികസന വിരോധികളാണെന്ന് ആന്റണി രാജു വിമര്‍ശിച്ചു. 2011ൽ യുഡിഎഫും കെ റെയിൽ വാദ്ഗാനം നൽകിയിരുന്നു. ബിജെപിയിൽ നിൽക്കുന്ന ഇ ശ്രീധരനും യുഡിഎഫും അന്ന് പദ്ധതി അംഗീകരിച്ചിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ…

Read More

നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ വെളിപ്പെടുത്തലടക്കം അന്വേഷിക്കുമെന്ന് എഡിജിപി ശ്രീജിത്ത്

  നടിയെ ആക്രമിച്ച കേസിൽ കോടതി നിർദേശം അനുസരിച്ച് അന്വേഷണം കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെ വെളിപ്പെടുത്തലടക്കം അന്വേഷണ പരിധിയിൽ വരുമെന്നും ശ്രീജിത്ത് പറഞ്ഞു ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ചയാണ് രേഖപ്പെടുത്തുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുക

Read More

ഒറ്റപ്പാലത്ത് ഒമ്പത് വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ

  പാലക്കാട് ഒറ്റപ്പാലത്ത് ഒൻപത് വയസുകാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചക്ക് 12.30നാണ് സംഭവം. കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മ പുറത്തുപോയ സമയത്തായിരുന്നു സംഭവം. കുട്ടിയുടെ അമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു കുട്ടി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയതാകാമെന്ന് ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ

  സന്നിധാനം: ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന സംഭവത്തിൽ ദേവസ്വം ജീവനക്കാരൻ പിടിയിലായി. ശബരിമലയിലെ കാണിയ്ക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ചങ്ങനാശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ശനിയാഴ്ച ഉച്ചയോടെ ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മടിക്കുത്തിൽ ഒളിപ്പിച്ചാണ് 3500 രൂപ കടത്താൻ ശ്രമിച്ചത്. ഇയാളെ സന്നിധാനം പോലീസിന് കൈമാറി.

Read More

കേരളത്തില്‍ വരുന്നത് വന്‍ ദേശീയപാതാ വികസനം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

  റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ ബദല്‍ സംവിധാനം വേണമെന്ന ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യം ഫലം കണ്ടു, ഏറ്റവും തിരക്കേറിയ തൃശൂര്‍ കുറ്റിപ്പുറം പാതയില്‍ എടപ്പാള്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചത്. ദേശീയപാത വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മ്മിച്ച ആദ്യ മേല്‍പ്പാലമാണിത്. കിഫ്ബിയില്‍ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിര്‍മ്മാണം.രണ്ട് വരി…

Read More

സംസ്ഥാനത്ത് ഇന്ന് 5944 പേർക്ക് കൊവിഡ്, 33 മരണം; 2463 പേർക്ക് രോഗമുക്തി

  കേരളത്തിൽ 5944 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂർ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂർ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസർഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ തീരുമാനിച്ചു

  ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗം സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ തീരുമാനിച്ചു. 75 വയസാക്കി നേരത്തെ പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിച്ചിരുന്നു. പുതിയ തീരുമാനം ഇതിൻ്റെ തുടർച്ചയെന്നോണമാണ്. ഇപ്പോൾ നടപ്പാക്കുന്നത് നേരത്തെ ലഭിച്ചിരുന്ന ശുപാർശയാണ്. തീരുമാനം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ നിലവിൽവരും. അംഗങ്ങളെ നേരത്തെ മുതൽ കീഴ്‌ഘടകങ്ങളിൽ പുതിയ തീരുമാന പ്രകാരമാണ് തെരഞ്ഞെടുക്കുന്നത്. തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത് കാലോചിതമായി മാറ്റം പാർട്ടിയിൽ വരുത്തുക, നേതൃനിരയിലേക്ക് പുതുയ അംഗങ്ങൾക്ക് അവസരം…

Read More

ഡി ലിറ്റ് വിവാദം; ഗവർണർക്ക് വിസി നൽകിയ കത്ത് പുറത്ത്

  തിരുവനന്തപുരം: ഡി ലിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വിസി നൽകിയ കത്ത് പുറത്ത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സര്‍വകലാശാല വിസി ഡോ. വി.പി. മഹാദേവന്‍പിള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് എഴുതിയ കത്ത് ആണ് പുറത്തായത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത്. ഇതോടെ രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെയെന്ന് വ്യക്തമായി. ഡിസംബർ 7 നാണ് വൈസ് ചാൻസലർ ചാൻസിലറായ ഗവർണർക്ക് കത്ത് നൽകിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ…

Read More

മൂന്നാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; പോലീസുകാരന് സസ്‌പെൻഷൻ

മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. ദേവികുളം സ്‌കൂളിലെ കൗൺസിലറായിരുന്ന ഷീബ എയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്‌റ്റേഷൻ സിപിഒ ശ്യാംകുമാറിനെ സസ്‌പെൻഡ് ചെയ്തത് വിവാഹ വാഗ്ദാനം നൽകിയ ശ്യാംകുമാർ വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. ഡിസംബർ 31നാണ് ഷീബയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഷീബയും ശ്യാംകുമാറും നേരത്തെ പ്രണയത്തിലായിരുന്നു.

Read More

പാലക്കാട് ആലത്തൂരിൽ 63കാരനെ തലയ്ക്കടിച്ചു കൊന്നു; അയൽവാസി പിടിയിൽ

  പാലക്കാട് ആലത്തൂരിൽ 63 കാരനെ തലയ്ക്കടിച്ച് കൊന്നു. ആലത്തൂർ അമ്പാട്ടുപറമ്പ് ബാപ്പുട്ടിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയുടെ അടിയേറ്റാണ് ബാപ്പൂട്ടി മരിച്ചത്. തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ അബ്ദുൽ റഹ്മാനെയും മകൻ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മുമ്പ് ബാപ്പുട്ടിയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അബ്ദുൽ റഹ്മാൻ.

Read More