Headlines

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം ഉണ്ടാക്കിയ കള്ളക്കഥ ആണ് കേസ് എന്നും നടിയെ ആക്രമിച്ചെന്ന കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് പുതിയ സംഭവ വികാസങ്ങൾക്കു പിന്നിലെന്നും ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കിയതിനാണ് ദിലീപടക്കം ആറുപേർക്കെതിരേ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുത്തത്.ദിലീപിനെ കൂടാതെ സഹോദരൻ…

Read More

ധീരജിനെ കുത്തിക്കൊന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോ അറസ്റ്റിൽ

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു യൂത്ത് കോൺഗ്രസുകാരൻ കൂടി പിടിയിൽ. മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവായാ ജെറിൻ ജോജോയാണ് അറസ്റ്റിലായത്. സംഭവത്തിൽ കോളജ് കെ എസ് യു യൂനിറ്റ് പ്രസിഡന്റ് അലക്‌സ് പോളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പറവൂരിൽ നിന്നാണ് കെ എസ് യു നേതാവിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് യൂത്ത് കോൺഗ്രസുകാരും കെ എസ് യുക്കാരും ചേർന്ന്…

Read More

എന്നും അക്രമങ്ങൾക്ക് ഇര കെ എസ് യു ആണ്; ധീരജിനെ കുത്തിക്കൊന്ന സംഭവത്തിൽ ചെന്നിത്തല

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കെ എസ് യു, യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ കെ എസ് യുവിനെ ന്യായീകരിച്ചും പോലീസിനെ കുറ്റപ്പെടുത്തിയും കൊലപാതകത്തെ അപലപിച്ചും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ട്രീയം കെ എസ് യുവിന്റെ ശൈലിയല്ല. എന്നും അക്രമങ്ങൾക്ക് ഇര കെ എസ് യുവാണെന്നും ധീരജിനെ കൊന്ന് ഒരു ദിവസം തികയും മുമ്പ് ചെന്നിത്തല പറയുന്നു അതേസമയം ധീരജിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്റെ അനുശോചനം അറിയിക്കുന്നതായും…

Read More

പാലക്കാട് വൃദ്ധ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകൻ പിടിയിൽ

  പാലക്കാട് റെയിൽവേ കോളനിക്ക് സമീപം വൃദ്ധ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ പിടിയിൽ. ഓട്ടൂർകാടിൽ റിട്ട. റെയിൽവേ ജീവനക്കാരൻ ചന്ദ്രൻ(68), ഭാര്യ ദൈവാന(54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സനലിനെയാണ് പോലീസ് പിടികൂടിയത്. സനലിലെ ഫോണിൽ ബന്ധപ്പെട്ട സഹോദരൻ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ വീടിന് മുന്നിലെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂത്ത മകൻ സനലിനൊപ്പമാണ് ചന്ദ്രനും ദൈവാനയും താമസിച്ചിരുന്നത്. മകൾ സൗമിനി ഭർത്താവിനൊപ്പവും ഇളയ മകൻ സുനിൽ ജോലിസംബന്ധമായി എറണാകുളത്തുമാണ് താമസം തിങ്കളാഴ്ചയാണ് ചന്ദ്രനയെും…

Read More

തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി തെങ്ങിൽ തൂങ്ങി കിടന്നു; കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം

  കരിക്ക് പറിക്കാനായി തെങ്ങിൽ കയറിയ കെ എസ് ആർ ടി സി ഡ്രൈവർ തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി മരിച്ചു. പെരുമണ്ണ പയ്യടിമീത്തൽ ചിറക്കൽ ഫൈസലാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. അയൽവാസിയുടെ തെങ്ങിൽ നിന്ന് കരിക്ക് ഇടാനുളഅള ശ്രമത്തിനിടെയാണ് അപകടമുണ്ടായത് ഉയരം കൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവിൽ വെച്ച് തെങ്ങുകയറ്റുയന്ത്രത്തിൽ കുടുങ്ങുകയും പിന്നിലേക്ക് മറിഞ്ഞ ഫൈസൽ കയറിൽ തുങ്ങിക്കിടക്കുകയുമായിരുന്നു. ഫയർ ഫോഴ്‌സ് എത്തി ഫൈസലിനെ തെങ്ങിൽ നിന്നിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ എടുത്തുകൊണ്ടുപോയി; തള്ളപ്പുലിയെ പിടികൂടാനായില്ല

  പാലക്കാട് ഉമ്മിനിയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നും കിട്ടിയ പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ളപ്പുലിയെ കണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയി. തള്ളപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും പരാജയപ്പെട്ടു. ഇതോടെ ശേഷിച്ച ഒരു പുലിക്കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി. ഉമ്മിനിയിൽ പതിനഞ്ച് വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീടിനകത്ത് സ്ഥാപിച്ച ചെറിയ കൂടിന് പുറമെ വീടിനോട് ചേർന്ന് വലിയ കൂടും വെച്ചിരുന്നു. കുഞ്ഞുങ്ങളെ തേടി മൂന്ന് തവണ…

Read More

ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും; അന്ത്യവിശ്രമം വീടിനോടു ചേർന്ന്

ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും; അന്ത്യവിശ്രമം വീടിനോടു ചേർന്ന് ഇടുക്കി എൻജിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയിൽ വിവിധ സ്ഥലങ്ങളിൽ പൊതുദർശനമുണ്ടാകും. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ധീരജ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിയത്. വീടിനോടു ചേർന്നുള്ള സ്ഥലത്താണ് ധീരജിന്…

Read More

ധീരജിനെ കുത്തിക്കൊന്ന സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് ജെറിനെയും അറസ്റ്റ് ചെയ്യും

  ഇടുക്കിയിൽ എൻജിനീയറിംഗ് വിദ്യാർഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്ന ജെറിൻ ജോജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെറിൻ ജോജോ. കൊലപാതകത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു കേസിൽ ആറ് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് പേരും കെ എസ് യു പ്രവർത്തകരാണ്. നിഖിൽ പൈലിയെ ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരിമണലിൽ…

Read More

കോവിഡ് മൂന്നാം തരംഗം; മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയാറാക്കി: ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി അഡ്മിഷൻ, ഐസിയു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജൻ സ്റ്റോക്ക് എന്നിവ വർധിപ്പിക്കുന്ന രീതിയിലാണ് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ വരുമ്പോഴും അടുത്ത…

Read More

ശബരിമല കാനന പാത വഴിയുള്ള തീര്‍ത്ഥാടന സമയം പുന:ക്രമീകരിച്ചു

എരുമേലി കോയിക്കല്‍ വഴി രാവിലെ 5.30 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ തീര്‍ത്ഥാടകരെ കടത്തി വിടും. അഴുത വഴിയും മുക്കുഴി വഴിയും രാവിലെ 7 മുതല്‍ വൈകിട്ട് 3 വരെ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാം. മകരവിളക്ക്, എരുമേലി ചന്ദനക്കുടം, പേട്ട തുള്ളല്‍ തുടങ്ങിയവ കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ വര്‍ദ്ധിക്കുമെന്ന സാഹചര്യത്തിലാണ് സമയം പുന:ക്രമീകരിച്ചത്.

Read More