Headlines

അതിജീവനത്തിലേക്കുള്ള യാത്ര; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്രയിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി ഇക്കാര്യം പറയുന്നത്. തന്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും ഇവർ പറയുന്നു അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ബേദിച്ച് മുന്നോട്ടുവന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം…

Read More

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘങ്ങൾക്കായി 15 സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ; ഞെട്ടിക്കുന്ന വിവരങ്ങൾ

  കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തുന്ന സംഘം പിടിയിലയാതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നിരവധി പേരാണ് ലൈംഗിക ചൂഷണത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചക്കും ഇരയായിട്ടുള്ളത്. ഇത്തരത്തിലുള്ള സംഘങ്ങൾ ഉൾപ്പെടുന്ന 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിലാണ്. ഓരോ ഗ്രൂപ്പുകളിലും അയ്യായിരത്തിന് മുകളിൽ അംഗങ്ങളുണ്ട്. വീഡിയോ ചാറ്റ് വഴിയും ലൈംഗിക വൈകൃതങ്ങൾ നടക്കുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സമാനമായ അന്വേഷണം നടക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം…

Read More

കൊവിഡ് വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും

  സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട് രണ്ടായിരത്തിൽ താഴെയായിരുന്ന പ്രതിദിന വർധനവ് നിലവിൽ ആറായിരത്തിനും മുകളിലാണ്. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ഇതിനൊപ്പം ഒമിക്രോണും വ്യാപിക്കുന്നത് സർക്കാർ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോയെന്ന കാര്യം ആലോചിക്കുന്നത് കുട്ടികളിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെങ്കിലും കൊവിഡ് പടരാതിരിക്കാനുള്ള…

Read More

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും

  നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലാണ് ക്രൈംബ്രാഞ്ച് പൾസർ സുനിയെ ചോദ്യം ചെയ്യുന്നത്. സുനിൽകുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നതടക്കമുള്ള വിവരങ്ങൾ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു ദീലിപിന് കുരുക്കായി ജയിലിൽ നിന്നുള്ള സുനിൽകുമാറിന്റെ ഫോൺ വിളിയും പുറത്തുവന്നിരുന്നു. കേസിലെ സാക്ഷിയായ ജിൻസണുമായി സുനിൽകുമാർ നടത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടതായി പൾസർ സുനി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്

Read More

കോ​വി​ഡ്: അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ്കൂ​ളു​ക​ൾ അ​ട​ച്ചു

  മാഹി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ഹി​യു​ള്‍​പ്പ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ. ​ന​മ​ശി​വാ​യം ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗ്രേ​ഡ് ഒ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റു​ന്ന​ത്. പു​തു​ച്ചേ​രി, കാ​ര​ക്ക​ല്‍, മാ​ഹി, യാ​നം മേ​ഖ​ല​ക​ളി​ല്‍ തി​ങ്ക​ള്‍ മു​ത​ല്‍ ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം.

Read More

പാലക്കാട് വൃദ്ധദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

  പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടേറ്റ് കൊല്ലപ്പട്ട നിലയിൽ കണ്ടെത്തി. ഓട്ടുകാട് മയൂരം വീട്ടിൽ ചന്ദ്രൻ, ഭാര്യ ദേവി എന്നിവരാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ മകൻ സനൽ ഒളിവിലാണ്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. മൂന്ന് പേരും ബിടെക് ബിരുദധാരികളാണ്. കഴിഞ്ഞ ദിവസം സനൽ വീട്ടിലുണ്ടായിരുന്നു. എന്നാൽ സംഭവശേഷം ഇയാളെ കാണാനില്ല. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Read More

പൾസർ സുനി സാക്ഷിയുമായി നടത്തിയ ഫോൺ വിളി പുറത്ത്; ദിലീപിന്റെ കുരുക്ക് മുറുകുന്നു

  നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു. മുഖ്യപ്രതി പൾസർ സുനി, സാക്ഷിയായ ജിൻസണുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടതായി പൾസർ സുനി സംഭാഷണത്തിൽ പറയുന്നുണ്ട്. ആലുവയിലെ ദിലീപിന്റെ വീട്ടിൽ വെച്ചും ഹോട്ടലിൽ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക്ക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടതായി സുനി പറയുന്നു. ദീലിപിനൊപ്പം മുഖ്യപ്രതിയായ സുനിലിനെ നിരവധി തവണ കണ്ടതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇതിനിടെ ഫോൺ വിളിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു….

Read More

പൊന്നൻ ഷമീർ കണ്ണൂരിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് പൂട്ട് തകർത്ത് രക്ഷപ്പെട്ടു

മാവേലി എക്‌സ്പ്രസിൽ റെയിൽവേ പോലീസിന്റെ ചവിട്ടേറ്റ കെ ഷമീർ എന്ന പൊന്നൻ ഷമീർ കണ്ണൂർ ചൊവ്വയിലെ പ്രത്യാശാഭവൻ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മുറിയുടെ പൂട്ട് പൊളിച്ച് മറ്റ് രണ്ട് പേർക്കൊപ്പമാണ് ഇയാൾ രക്ഷപ്പെട്ടത് അമിത മദ്യപാനവും മാനസിക പ്രശ്‌നങ്ങളുമുള്ളതിനാൽ ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതർ. ബുധനാഴ്ച വൈകുന്നേരമാണ് ഷമീരിനെ പ്രത്യാശാഭവനിലെത്തിച്ചത്. ആംബുലൻസ് തകർത്ത സംഭഴത്തിൽ പിടിയിലായി ചികിത്സയിലുണ്ടായിരുന്നയാളും റെയിൽവേ സ്റ്റേഷനിൽ പ്രശ്‌നമുണ്ടാക്കിയ കേസിൽ ചികിത്സയിലുണ്ടായിരുന്ന ആളുമാണ് ഷമീറിനൊപ്പം…

Read More

പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച; ഒരാൾ കൂടി പിടിയിൽ

  പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് എറണാകുളം സ്വദേശിയെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. വിദേശത്തേക്ക് കടന്ന ഒരാളെ തിരികെ എത്തിക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. കേസിൽ ഇനി രണ്ട് പേർ കൂടിയാണ് പിടിയിലാകാനുള്ളത് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തുന്ന സംഘത്തെ ഇന്നലെയാണ് കോട്ടയത്ത് പിടികൂടിയത്. ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്….

Read More

കോട്ടയം മുണ്ടക്കയത്ത് നവവധുവിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കോട്ടയം മുണ്ടക്കയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റിയനാണ് മരിച്ചത്. പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വെച്ചാണ് മേഘ തൂങ്ങിമരിച്ചത്. ഒരു മാസം മുമ്പാണ് മേഘ വിവാഹിതയായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More