കോട്ടയം മുണ്ടക്കയത്ത് നവവധുവിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

കോട്ടയം മുണ്ടക്കയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റിയനാണ് മരിച്ചത്. പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വെച്ചാണ് മേഘ തൂങ്ങിമരിച്ചത്. ഒരു മാസം മുമ്പാണ് മേഘ വിവാഹിതയായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.