പത്താം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ച സംഭവം; ആൺ സുഹൃത്ത് പിടിയിൽ

 

ആലുവ യുസി കോളജിനടുത്ത് പെരിയാറിൽ പത്താം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ച സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പ്രതിയെ ആലുവ നർകോട്ടിക് സെൽ ഡിവൈഎസ്പിയാണ് അറസ്റ്റു ചെയ്തത്. പെൺകുട്ടി പീഡനത്തിന് ഇരയാതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഡിസംബർ 23നാണ് പെൺകുട്ടിയെ കാണാതായത്. പിന്നീട് പെൺകുട്ടിയെ തടിക്കടവ് പാലത്തിനടുത്തു കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികൾ പാലത്തിനടുത്തു പെൺകുട്ടിയുടെ ബാഗും ചെരുപ്പും മറ്റും കണ്ടു. പിറ്റേദിവസം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു.