കോയമ്പത്തൂരിൽ പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. സ്വകാര്യ സ്കൂൾ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. ഫിസിക്സ് അധ്യാപകനായ മിഥുൻ ചന്ദ്രവർത്തിയുടെ പേര് എഴുതി വെച്ചാണ് ആത്മഹത്യ. അധ്യാപകനെ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു
സ്പെഷ്യൽ ക്ലാസെന്ന പേരിൽ കുട്ടിയെ സ്കൂളിലേക്ക് നിരന്തരം വിളിച്ചുവരുത്തിയായിരുന്നു ലൈംഗിക പീഡനം. സംഭവം സ്കൂൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ പുറത്താക്കുകയും പ്രിൻസിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു
സംഭവത്തിന് ശേഷം പെൺകുട്ടി കടുത്ത മാനസികാഘാതത്തിലായിരുന്നു. കുട്ടിക്ക് കൗൺസിലിംഗ് അടക്കം നൽകി വന്നിരുന്നു. വ്യാഴാഴ്ച രാത്രിയോടെ കുട്ടി കത്തെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കത്തിൽ നിന്നാണ് പോലീസ് വിവരം അറിയുന്നതും അധ്യാപകനെ അറസ്റ്റ് ചെയ്തതും