ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; അടിയന്തര സാഹചര്യങ്ങള്‍ക്ക് തയ്യാറാകാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോടും തദ്ദേശ സര്‍ക്കാരുകളോടും അടിയന്തര സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയില്‍ ഏതാനും ദിവസമായി കടുത്ത മൂടല്‍മഞ്ഞും പുകയും വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, ചൂടും കാറ്റും കുറയുകയും ചെയ്തു. നഗരത്തില്‍ വിഷപ്പുക നിറഞ്ഞിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തിയിലെ സംസ്ഥാനങ്ങളില്‍ വയല്‍ കത്തിക്കല്‍ രൂക്ഷമായതോടെ പുകശല്യവും വര്‍ധിച്ചു. പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്(എക്യുഐ) 470 ആയിരിക്കുകയാണ്. വായുമലിനീകരണത്തിന്റെ തോത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന…