ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ് ആർ ടി സിയിൽ വീണ്ടും പണിമുടക്ക്. യുഡിഎഫ് സംഘടനയായ ടിഡിഎഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. തീയതി അടുത്ത ദിവസം തന്നെ അറിയിക്കും.
നേരത്തെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്കിയിരുന്നു. എന്നിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ടിഡിഎഫ് നേതാക്കൾ പറയുന്നത്. മുമ്പ് നടന്നത് സൂചന പണിമുടക്കായിരുന്നു. ഉറപ്പുകൾ പാലിക്കാത്തതിനാലാണ് വീണ്ടും സമരത്തിന് ഇറങ്ങുന്നതെന്നും ടിഡിഎഫ് പറഞ്ഞു
മറ്റ് തൊഴിലാളി സംഘടനകളെയും പണിമുടക്കിന്റെ ഭാഗമാക്കാൻ ടിഡിഎഫ് ശ്രമിക്കുന്നുണ്ട്. അതേസമയം പണിമുടക്ക് അംഗീകരിക്കാനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു.