കണ്ണൂരിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

കണ്ണൂരിൽ കൊവിഡ് രോഗിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴുന്ന സ്വദേശി രാമചന്ദ്രനാണ്(56) മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ഐസോലേഷനിൽ കഴിയുകയായിരുന്നു രാമചന്ദ്രൻ. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.