കൊല്ലത്ത് വാഹനപരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ദേശീയപാതയിൽ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനക്കിടെയാണ് ഷാനവാസും സഹായിയും ഓടി രക്ഷപ്പെട്ടത്.

പിന്നീട് സഹായി പോലീസ് സ്‌റ്റേഷനിലെത്തി. എം സാൻഡുമായി വന്ന ലോറിയാണ് ഇവർ തടഞ്ഞത്. പരിശോധനയിൽ പുലർച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപത്ത് ഷാനവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയിക്കുന്നു.