Headlines

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വാസവും കൈവരിക്കണം: വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

  തിരുവനന്തപുരം: സ്‌കൂളുകള്‍ ജീവിതപരിശീലന കേന്ദ്രങ്ങള്‍ കൂടിയാകണമെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വസമുള്ളവരായി മാറണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കൊല്ലായില്‍ ഗവ. എല്‍.പി സ്‌കൂളിലെ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം അക്കാദമിക മികവും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആധുനിക ജീവിതത്തിനും തൊഴില്‍ കമ്പോളങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അനുയോജ്യമായ രീതിയിലേക്കെത്താന്‍ ഓരോ കുട്ടിയും പ്രാപ്തരാകണമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെയും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മുന്‍പന്തിയിലാണെന്നും ഏവരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ…

Read More

സംസ്ഥാനത്ത് ഇന്ന് 5797 പേർക്ക് കൊവിഡ്; 19 മരണം: 2796 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് 116, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്തും

  തിരുവനന്തപുരം: നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം. 15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച…

Read More

കട്ടപ്പനയിൽ ബലാത്സംഗ കേസ് പ്രതിയെ ഇരയുടെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു

  കട്ടപ്പനയിൽ ബലാത്സംഗ കേസ് പ്രതിയെ പരാതിക്കാരിയുടെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കട്ടപ്പന വെള്ളിലാംകണ്ടം സ്വദേശി താന്നിയിൽ ഷെയ്‌സ് പോളിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കട്ടപ്പന പോലീസ് സ്‌റ്റേഷന് സമീപത്താണ് സംഭവം. ഭാര്യക്കൊപ്പം പോലീസ് സ്‌റ്റേഷന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ഷെയ്‌സിന് വെട്ടേറ്റത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെയ്‌സിനെ വെട്ടിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ഷെയ്‌സ് പോൾ പ്രതിയായ ബലാത്സംഗ കേസ് നടക്കുന്നത്. ഇതിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പ്രതിക്ക് വെട്ടേറ്റത്.

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ നൽകും

  പുതിയ കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകും. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും അപേക്ഷ നൽകും. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 29 ന് ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൽ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ആരോപിച്ചു. അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ്…

Read More

സ്കൂളുകള്‍ അടയ്ക്കില്ല; സംസ്ഥാനത്ത് തത്കാലം കടുത്ത നിയന്ത്രണങ്ങളില്ല

  സംസ്ഥാനത്ത് നിലവിൽ സ്കൂളുകൾ അടക്കേണ്ടെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ടം നിയന്ത്രിക്കും. ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും തീരുമാനം. വാരാന്ത്യ, രാത്രികാല കർഫ്യൂ ഉടനുണ്ടാകില്ല. അതേസമയം സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിനേഷന് തുടക്കമായി. കോവിഡ് മുന്നണി പോരാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, 60 കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുക. കുട്ടികളുടെ കേന്ദ്രത്തിൽ തന്നെ മറ്റുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആശയക്കുഴപ്പമുണ്ടാക്കി. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9…

Read More

ഒരുക്കങ്ങൾ തുടങ്ങി; കെ റെയിൽ വരാൻ ഒരിക്കലും കോൺഗ്രസ് അനുവദിക്കില്ലെന്ന് കെ സുധാകരൻ

  കെ റെയിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് കെ.പി സി.സി അധ്യക്ഷൻ കെ.സുധാകരൻ. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ജനവികാരം കെ.റെയിലിന് എതിരാണെന്നും കെ.സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പ്രഖ്യാപിച്ച എല്ലാ സമരങ്ങളും വരേണ്ട സമയത്ത് വരും. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു, ഒരു കാരണവശാലും കെ റെയിൽ വരാൻ അനുവദിക്കില്ല ജനവികാരം കെ.റയിലിന് എതിരാണ്. അഹമ്മദ് ബാദിലും ബോംബെയിലും ബുള്ളറ്റ് ട്രയിനിനെ എതിർത്തവവരാണ് സിപിഎം. സന്ദർഭത്തിനും കാലത്തിനുമനുസരിച്ച് ഓന്തിനെ പോലെ നിറം മാറുന്നവർക്ക് തങ്ങളെ…

Read More

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി: കെ എസ് ആർ ടി സി കണ്ടക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

  യാത്രക്കാരിയോട് ബസ്സിൽ അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ പി.പി.അനിലിനെയാണ് പിരിച്ചുവിട്ടത്. 2020 ഡിസംബർ 25നാണ് യാത്രക്കാരിയുടെ പരാതിയിൽ വെള്ളൂർ പൊലീസ് കേസെടുത്തിരുന്നു. കേസിൽ 14 ദിവസം അനിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥന്റെ പ്രവൃത്തി കെഎസ്ആർടിസിയുടെ സൽപ്പേരിന് കളങ്കമായെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനിലിനെ പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

Read More

ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകനെ കെ എസ് യുക്കാർ കുത്തിക്കൊന്നു

  ഇടുക്കി പൈനാവ് എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകനെ കെ എസ് യു പ്രവർത്തകർ കുത്തിക്കൊന്നു. കോളജിൽ ഇന്ന് തെരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിൽ രണ്ട് വിദ്യാർഥികൾക്ക് കുത്തേറ്റു. രണ്ട് പേരെയും ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും എസ് എഫ് ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ടു. കണ്ണൂർ സ്വദേശിയാണ് ധീരജ്‌

Read More

രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല; വി സിയുടെ ഭാഷ കണ്ട് ഞെട്ടിയെന്ന് ഗവർണർ

  ഡി ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടി. ലജ്ജാകരമായ ഭാഷയാണ് വി സി ഉപയോഗിച്ചത്. രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെന്നും ഗവർണർ പരിഹസിച്ചു ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുകയാണ്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകി ആദരിക്കാൻ ആവശ്യപ്പെട്ടപ്പോൾ…

Read More