Headlines

ചുരുളി കാണാൻ കേരളാ പോലീസ്; നിയമ ലംഘനം പരിശോധിക്കാൻ സമിതി രൂപീകരിച്ചു

കേരളാ പോലീസ് ചുരുളി സിനിമ കാണും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എഡിജിപി പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ് പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ സി പി നസീമ എന്നിവരാണ് സിനിമ കണ്ട് റിപ്പോർട്ട് നൽകുക ഇവർ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിൽ ഏതെങ്കിലും തരത്തിലുള്ള…

Read More

അന്ത്യയാത്രക്കൊരുങ്ങി ധീരജ്; മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കണ്ണൂരിലേക്ക്

  യൂത്ത് കോൺഗ്രസ്-കെ എസ് യു അക്രമികൾ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി. സിപിഎം നേതാക്കളായ എംഎം മണി, കെ ജെ തോമസ്, കെ കെ ജയചന്ദ്രൻ, സി വി വർഗീസ്, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് ധീരജിന്റെ മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു ആശുപത്രിയിൽ നിന്നും…

Read More

കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ; ഡിസിസി ഓഫീസിൽ ഒരു ബസ് പോലീസ് സംഘം

  ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കർശന സുരക്ഷയൊരുക്കി പോലീസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പോലീസ് സംഘം സ്ഥിതി ചെയ്യുന്നുണ്ട്. ഡിസിസി ഓഫീസിൽ നടക്കുന്ന പരിപാടിയിൽ സുധാകരൻ പങ്കെടുക്കുന്നുണ്ട് ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മലപ്പുറത്ത് സുധാകരൻ പങ്കെടുത്ത മേഖലാ കൺവെൻഷനിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി…

Read More

കത്തിയുമായി കോളജിൽ പോയത് സ്വയ രക്ഷക്ക് വേണ്ടിയെന്ന് ധീരജിനെ കുത്തിക്കൊന്ന നിഖിൽ പൈലി

  എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസ്, കെ എസ് യു അക്രമികൾ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ മൊഴി പുറത്ത്. സ്വയ രക്ഷക്ക് വേണ്ടിയാണ് കയ്യിൽ കത്തിയും കരുതി കോളേജിലേക്ക് പോയതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് പറയുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജിൽ എത്തിയതെന്നും പ്രതിയായ നിഖിൽ പൈലി മൊഴി നൽകി അതേസമയം കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം…

Read More

കോളജിൽ സംഘർഷമുണ്ടാക്കിയത് എസ് എഫ് ഐയെന്ന് കെ സുധാകരൻ; അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല

  എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസ്, കെ എസ് യു അക്രമികൾ കുത്തിക്കൊന്നതിന് ശേഷവും ന്യായീകരണം തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോളജിൽ സംഘർഷമുണ്ടാക്കിയത്. എസ് എഫ് ഐ ആണെന്ന് സുധാകരൻ ആരോപിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും സുധാകരൻ പറഞ്ഞു നൂറുകണക്കിന് കെ എസ് യു പ്രവർത്തകരാണ് കഴിഞ്ഞ കാലങ്ങളിൽ കോളജുകളിൽ കൊല്ലപ്പെട്ടതെന്ന വിചിത്രമായ വാദം ഇന്നലെ കെ സുധാകരൻ ഉയർത്തിയിരുന്നു. ധീരജിനെ കൊലപ്പെടുത്തിയത് സ്വന്തം പാർട്ടിക്കാരാണെന്ന് വ്യക്തമായിട്ടും തള്ളിപ്പറയാൻ കെ പി…

Read More

പമ്പയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

  പത്തനംതിട്ട പമ്പയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാക്കളടക്കം മൂന്ന് പേരാണ് പിടിയിലായത്. ജയകൃഷ്ണൻ, രാമകണ്ണൻ, കണ്ണൻ ദാസൻ എന്നിവരാണ് പിടിയിലായത്. ഇതിൽ രാമകണ്ണൻ, കണ്ണൻദാസൻ എന്നിവർ പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന കോളനിയിലെ താമസക്കാരാണ് പെൺകുട്ടിയുടെ അച്ഛന് മദ്യം നൽകിയാണ് ഇവർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. വയറുവേദനക്ക് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് കുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്….

Read More

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം ഉണ്ടാക്കിയ കള്ളക്കഥ ആണ് കേസ് എന്നും നടിയെ ആക്രമിച്ചെന്ന കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് പുതിയ സംഭവ വികാസങ്ങൾക്കു പിന്നിലെന്നും ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കിയതിനാണ് ദിലീപടക്കം ആറുപേർക്കെതിരേ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുത്തത്.ദിലീപിനെ കൂടാതെ സഹോദരൻ…

Read More

ധീരജിനെ കുത്തിക്കൊന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോ അറസ്റ്റിൽ

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു യൂത്ത് കോൺഗ്രസുകാരൻ കൂടി പിടിയിൽ. മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവായാ ജെറിൻ ജോജോയാണ് അറസ്റ്റിലായത്. സംഭവത്തിൽ കോളജ് കെ എസ് യു യൂനിറ്റ് പ്രസിഡന്റ് അലക്‌സ് പോളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പറവൂരിൽ നിന്നാണ് കെ എസ് യു നേതാവിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് യൂത്ത് കോൺഗ്രസുകാരും കെ എസ് യുക്കാരും ചേർന്ന്…

Read More

എന്നും അക്രമങ്ങൾക്ക് ഇര കെ എസ് യു ആണ്; ധീരജിനെ കുത്തിക്കൊന്ന സംഭവത്തിൽ ചെന്നിത്തല

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കെ എസ് യു, യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ കെ എസ് യുവിനെ ന്യായീകരിച്ചും പോലീസിനെ കുറ്റപ്പെടുത്തിയും കൊലപാതകത്തെ അപലപിച്ചും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ട്രീയം കെ എസ് യുവിന്റെ ശൈലിയല്ല. എന്നും അക്രമങ്ങൾക്ക് ഇര കെ എസ് യുവാണെന്നും ധീരജിനെ കൊന്ന് ഒരു ദിവസം തികയും മുമ്പ് ചെന്നിത്തല പറയുന്നു അതേസമയം ധീരജിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്റെ അനുശോചനം അറിയിക്കുന്നതായും…

Read More

പാലക്കാട് വൃദ്ധ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകൻ പിടിയിൽ

  പാലക്കാട് റെയിൽവേ കോളനിക്ക് സമീപം വൃദ്ധ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ പിടിയിൽ. ഓട്ടൂർകാടിൽ റിട്ട. റെയിൽവേ ജീവനക്കാരൻ ചന്ദ്രൻ(68), ഭാര്യ ദൈവാന(54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സനലിനെയാണ് പോലീസ് പിടികൂടിയത്. സനലിലെ ഫോണിൽ ബന്ധപ്പെട്ട സഹോദരൻ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ വീടിന് മുന്നിലെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂത്ത മകൻ സനലിനൊപ്പമാണ് ചന്ദ്രനും ദൈവാനയും താമസിച്ചിരുന്നത്. മകൾ സൗമിനി ഭർത്താവിനൊപ്പവും ഇളയ മകൻ സുനിൽ ജോലിസംബന്ധമായി എറണാകുളത്തുമാണ് താമസം തിങ്കളാഴ്ചയാണ് ചന്ദ്രനയെും…

Read More