Headlines

എ​ന്താ കോ​വി​ഡ് സി​പി​എ​മ്മി​ന്‍റെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വ​രി​ല്ലേ; പ​രി​ഹ​സി​ച്ച് മു​ര​ളീ​ധ​ര​ൻ

  തിരുവനന്തപുരം: കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കോ​വി​ഡ് സി​പി​എ​മ്മി​ന്‍റെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്നാ​ണോ സ​ർ​ക്കാ​ർ കരുതുന്നതെന്ന് മു​ര​ളീ​ധ​ര​ൻ പ​രി​ഹാ​സ രൂ​പേ​ണ ചോ​ദി​ച്ചു. ധീ​ര​ജ് കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫി​സു​ക​ള്‍​ക്കു നേ​രെ സി​പി​എം ന​ട​ത്തു​ന്ന അ​ക്ര​മം പ​രി​ധി വി​ട്ടാ​ല്‍ നോ​ക്കി​നി​ല്‍​ക്കി​ല്ലെ​ന്നു കെ ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്നും, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ങ്കി​ല്‍ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വി​സ്ഫോ​ടം; അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

  തിരുവനന്തപുരം: കോ​വി​ഡി​ന്‍റെ തീ​വ്ര വ​ക​ഭേ​ദ​ങ്ങ​ളാ​യ ഒ​മി​ക്രോ​ണും ഡെ​ൽ​റ്റ​യും സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​ണെ​ന്നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​നാ​വ​ശ്യ യാ​ത്ര​ക​ളും ആ​ൾ​ക്കൂ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ 100 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. 20 മു​ത​ൽ 40 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്നു. അ​തി​നാ​ൽ‌ നി​ശ്ച​യ​മാ​യും എ​ല്ലാ​യി​ട​ത്തും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ഡെ​ൽ​റ്റ മൂ​ല​മാ​ണ്…

Read More

ധീരജിന്റെ കൊലപാതകം: സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവമെന്ന് ചെന്നിത്തല

എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ കെ സുധാകരനടക്കം അപലപിച്ചതാണ്. കൊലപാതക രാഷ്ട്രീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ തരംതാഴ്ന്ന നിലയിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരന്റെ വായ അടപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. എതിരാളികളെ കൊന്നുതള്ളുമ്പോൾ അപലപിക്കാൻ…

Read More

സംസ്ഥാനത്ത് ഇന്ന് 9066 പേർക്ക് കൊവിഡ്, 19 മരണം; 2064 പേർക്ക് രോഗമുക്തി

  കേരളത്തിൽ 9066 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസർഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധസ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

മന്ത്രിക്ക് പിന്നാലെ മൂന്ന് എംഎൽഎമാരും പാർട്ടി വിട്ടു; യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി

  യുപി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി നൽകി ഒരു മന്ത്രിയും മൂന്ന് എംഎൽഎമാരും പാർട്ടി വിട്ടു. മന്ത്രി സ്വാമി പ്രസാദ് മൗര്യ നേരത്തെ രാജിവെച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് എംഎൽഎമാരും രാജിവെച്ചത്. തനിക്കൊപ്പം കൂടുതൽ എംഎൽഎമാരും പാർട്ടി നേതാക്കളും ബിജെപി വിടുമെന്ന് മൗര്യ അറിയിച്ചിരുന്നു. മൗര്യയുടെ രാജിക്കത്ത് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് എംഎൽഎമാരായ റോഷൻ ലാൽ വർമ, ഭാഗവതി സാഗർ, ബ്രജേഷ് പ്രതാപ് പ്രജാപതി എന്നിവർ…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

  നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള രേഖാമൂലമുള്ള ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് വന്നിട്ടില്ല. എന്നാൽ വെള്ളിയാഴ്ച വരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളുണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു കേസ് അപഹാസ്യമാണ്. നാല് വർഷത്തിന് ശേഷമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി വരുന്നത്. മുഖ്യമന്ത്രിക്കും പിന്നീട് പോലീസിനും നൽകിയ പരാതിയിൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന…

Read More

നടിയെ ആക്രമിച്ച കേസ്: വി ഐ പിക്ക് ദിലീപുമായി അടുത്ത ബന്ധം, മന്ത്രിയുടെ സുഹൃത്തെന്നും ബാലചന്ദ്രകുമാർ

  നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള തെളിവുകൾ വ്യാജമല്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ ആറാമനെന്ന് പറയപ്പെടുന്ന വിഐപി നടൻ ദിലീപുമായി അടുത്ത് നിൽക്കുന്നയാളാണ്. അയാൾ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. ഒരുമന്ത്രിയുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇയാൾ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു പോലീസുകാരെ ഉപദ്രവിക്കാനും പൾസർ സുനി ജയിലിൽ നിന്നിറങ്ങിയാൽ അവരെ അപായപ്പെടുത്താനും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാൾ എന്ന നിലയ്ക്കാണ്…

Read More

കോൺഗ്രസ് ക്രിമിനൽ ശൈലി സ്വീകരിക്കുന്ന പാർട്ടിയല്ല: ധീരജിനെ കുത്തിക്കൊന്ന സംഭവത്തിൽ വി ഡി സതീശൻ

  ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധീരജിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. അക്രമം തടയുന്നതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നും സതീശൻ പറഞ്ഞു കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സുധാകരന്റെ തലയിൽ കൊലപാതകം കെട്ടിവെക്കാൻ ശ്രമിക്കുന്നത് ശരിയല്ല. കോൺഗ്രസ് ക്രിമിനൽ ശൈലി സ്വീകരിക്കുന്ന പാർട്ടിയല്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ കൂടുതൽ പ്രതികളും…

Read More

ധീരജിന്റെ മരണകാരണം ഇടതുനെഞ്ചിലേറ്റ കുത്ത്; മൂന്ന് സെന്റിമീറ്റർ ആഴത്തിൽ മുറിവ്, ദേഹത്ത് ചതവുകളും

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ധീരജിന്റെ മരണകാരണമായത് നെഞ്ചിലേറ്റ മുറിവാണ്. ഇടത് നെഞ്ചിന് താഴെ കത്തി കൊണ്ട് മൂന്ന് സെന്റിമീറ്റർ ആഴത്തിലാണ് കുത്തേറ്റത്. ഒരു മുറിവ് മാത്രമാണ് ശരീരത്തുള്ളത്. ദേഹത്തിൽ മർദനമേറ്റ പാടുകളുമുണ്ട് രാഷ്ട്രീയ വിരോധത്തെ തുടർന്നാണ് ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്നതെന്നാണ് എഫ് ഐ ആറിലുള്ളത്. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റ്…

Read More

വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളജും ഹോസ്റ്റലും രണ്ടാഴ്ച അടച്ചിടും

വിദ്യാർഥി സംഘടനാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടും. പോലീസ് നിർദേശത്തെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച ചേർന്ന കോളജ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. വിദ്യാർഥികൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്താൻ ഡോ. എ പി രമ കൺവീനറായും ഡോ. അബ്ദുൽ ലത്തീഫ്, വിശ്വമ്മ പി എസ് എന്നിവർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും ലോ കോളജിലും സെന്റ് തെരേസാസിലും പോലീസിനെ വിന്യസിച്ചു കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ…

Read More