വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളജും ഹോസ്റ്റലും രണ്ടാഴ്ച അടച്ചിടും

വിദ്യാർഥി സംഘടനാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടും. പോലീസ് നിർദേശത്തെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച ചേർന്ന കോളജ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.

വിദ്യാർഥികൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്താൻ ഡോ. എ പി രമ കൺവീനറായും ഡോ. അബ്ദുൽ ലത്തീഫ്, വിശ്വമ്മ പി എസ് എന്നിവർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും ലോ കോളജിലും സെന്റ് തെരേസാസിലും പോലീസിനെ വിന്യസിച്ചു

കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 11 വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ഒരു എസ് എഫ് ഐ പ്രവർത്തകനും പത്ത് കെ എസ് യു പ്രവർത്തകർക്കുമാണ് പരുക്കേറ്റത്.