Headlines

തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി തെങ്ങിൽ തൂങ്ങി കിടന്നു; കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം

  കരിക്ക് പറിക്കാനായി തെങ്ങിൽ കയറിയ കെ എസ് ആർ ടി സി ഡ്രൈവർ തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി മരിച്ചു. പെരുമണ്ണ പയ്യടിമീത്തൽ ചിറക്കൽ ഫൈസലാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. അയൽവാസിയുടെ തെങ്ങിൽ നിന്ന് കരിക്ക് ഇടാനുളഅള ശ്രമത്തിനിടെയാണ് അപകടമുണ്ടായത് ഉയരം കൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവിൽ വെച്ച് തെങ്ങുകയറ്റുയന്ത്രത്തിൽ കുടുങ്ങുകയും പിന്നിലേക്ക് മറിഞ്ഞ ഫൈസൽ കയറിൽ തുങ്ങിക്കിടക്കുകയുമായിരുന്നു. ഫയർ ഫോഴ്‌സ് എത്തി ഫൈസലിനെ തെങ്ങിൽ നിന്നിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ എടുത്തുകൊണ്ടുപോയി; തള്ളപ്പുലിയെ പിടികൂടാനായില്ല

  പാലക്കാട് ഉമ്മിനിയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നും കിട്ടിയ പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ളപ്പുലിയെ കണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയി. തള്ളപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും പരാജയപ്പെട്ടു. ഇതോടെ ശേഷിച്ച ഒരു പുലിക്കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി. ഉമ്മിനിയിൽ പതിനഞ്ച് വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീടിനകത്ത് സ്ഥാപിച്ച ചെറിയ കൂടിന് പുറമെ വീടിനോട് ചേർന്ന് വലിയ കൂടും വെച്ചിരുന്നു. കുഞ്ഞുങ്ങളെ തേടി മൂന്ന് തവണ…

Read More

ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും; അന്ത്യവിശ്രമം വീടിനോടു ചേർന്ന്

ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും; അന്ത്യവിശ്രമം വീടിനോടു ചേർന്ന് ഇടുക്കി എൻജിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയിൽ വിവിധ സ്ഥലങ്ങളിൽ പൊതുദർശനമുണ്ടാകും. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ധീരജ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിയത്. വീടിനോടു ചേർന്നുള്ള സ്ഥലത്താണ് ധീരജിന്…

Read More

ധീരജിനെ കുത്തിക്കൊന്ന സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് ജെറിനെയും അറസ്റ്റ് ചെയ്യും

  ഇടുക്കിയിൽ എൻജിനീയറിംഗ് വിദ്യാർഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്ന ജെറിൻ ജോജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെറിൻ ജോജോ. കൊലപാതകത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു കേസിൽ ആറ് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് പേരും കെ എസ് യു പ്രവർത്തകരാണ്. നിഖിൽ പൈലിയെ ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരിമണലിൽ…

Read More

കോവിഡ് മൂന്നാം തരംഗം; മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയാറാക്കി: ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി അഡ്മിഷൻ, ഐസിയു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജൻ സ്റ്റോക്ക് എന്നിവ വർധിപ്പിക്കുന്ന രീതിയിലാണ് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ വരുമ്പോഴും അടുത്ത…

Read More

ശബരിമല കാനന പാത വഴിയുള്ള തീര്‍ത്ഥാടന സമയം പുന:ക്രമീകരിച്ചു

എരുമേലി കോയിക്കല്‍ വഴി രാവിലെ 5.30 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ തീര്‍ത്ഥാടകരെ കടത്തി വിടും. അഴുത വഴിയും മുക്കുഴി വഴിയും രാവിലെ 7 മുതല്‍ വൈകിട്ട് 3 വരെ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാം. മകരവിളക്ക്, എരുമേലി ചന്ദനക്കുടം, പേട്ട തുള്ളല്‍ തുടങ്ങിയവ കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ വര്‍ദ്ധിക്കുമെന്ന സാഹചര്യത്തിലാണ് സമയം പുന:ക്രമീകരിച്ചത്.

Read More

യുവതിയെ ഉപദ്രവിക്കാൻ ശ്രമം, യുവാവ് പിടിയിൽ

  കൊല്ലം: യു​വ​തി​യെ ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ ക​ട​ന്ന് പി​ടി​ച്ച്‌ ​വ​സ്ത്രം കീ​റി​യ ആ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. പ​ര​വൂ​ര്‍ കൂ​ന​യി​ല്‍ കോ​ട്ട​യ​ത്ത് വീ​ട്ടി​ല്‍ സ​ജീ​വ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്. കൂ​ന​യി​ല്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മ​ക്ക​ളെ സ​ജീ​വി​ന്‍റെ മാ​താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞ് ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞ​തി​നെ യു​വ​തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് അ​ന്ന് രാ​ത്രി സ​ജീ​വ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം വി​ളി​ച്ച്‌ കൈ​യ്യി​ലി​രു​ന്ന വ​ടി ഉപയോഗി​ച്ച്‌ യു​വ​തി​യെ അ​ടി​യ്ക്കു​ക​യും ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി യു​വ​തി​യു​ടെ ​വ​സ്ത്രം വ​ലി​ച്ച്‌ കീ​റു​ക​യും ചെ​യ്തു….

Read More

ധീരജിന്റെ കൊലപാതകം; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ

  ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ എറണാകുളം മഹാരാജാസ് കോളജിൽ കെ എസ് യു പ്രവർത്തകർക്ക് മർദനം. ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെയാണ്…

Read More

സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. എറണാകുളം യുഎഇ 3, ഖത്തര്‍ 2, പോളണ്ട് 2, യുകെ 1, പാലക്കാട് യുകെ 1, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 1, പത്തനംതിട്ട…

Read More

കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

  തിരുവനന്തപുരം: കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണ്. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല….

Read More