പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ എടുത്തുകൊണ്ടുപോയി; തള്ളപ്പുലിയെ പിടികൂടാനായില്ല

 

പാലക്കാട് ഉമ്മിനിയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നും കിട്ടിയ പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ളപ്പുലിയെ കണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയി. തള്ളപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും പരാജയപ്പെട്ടു. ഇതോടെ ശേഷിച്ച ഒരു പുലിക്കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി.

ഉമ്മിനിയിൽ പതിനഞ്ച് വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീടിനകത്ത് സ്ഥാപിച്ച ചെറിയ കൂടിന് പുറമെ വീടിനോട് ചേർന്ന് വലിയ കൂടും വെച്ചിരുന്നു. കുഞ്ഞുങ്ങളെ തേടി മൂന്ന് തവണ പുലി ഇവിടെ വന്നതായി വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്‌