Headlines

മാടക്കര പാലാക്കുനിയിൽ മൂരിക്കിടാവിനെ പുലി കടിച്ചുകൊന്നു

സുൽത്താൻ ബത്തേരി: മാടക്കര പാലാക്കുനിയിൽ മൂരിക്കിടാവിനെ പുലി ആക്രമിച്ചുകൊന്നു. പാലാക്കുനി മൂച്ചിക്കൽ കുഞ്ഞിരാമന്റെ മൂരിക്കിടാവിനെ കൊന്നത്. വീടിനോട് ചേർന്ന് തൊഴുത്തിൽ കെട്ടിയിരുന്ന മൂരിക്കിടാവിനെ ശനിയാഴ്ച പുലർച്ചോടെയാണ് പുലി ആക്രമിച്ചത്. ബഹളം കേട്ട് വീട്ടുകാർ പുറത്തുവന്നതോടെ പുലി ഓടിമറിയുകയായിരുന്നുവെന്ന് കുഞ്ഞിരാമൻ പറഞ്ഞു.കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. സംഭവത്തെ തുടർന്ന വനപാലകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് രൂക്ഷമവുന്ന പുലി ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.