കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു.
മയക്കുമരുന്നിന് എതിരെയുളള നിയമം, എക്‌സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികൾ, വാറൻറ് നടപ്പാക്കൽ, കരുതൽ നടപടികൾ, പഴയകേസുകളിൻമേലുളള നടപടികൾ, ശിക്ഷാവിധികൾ, എന്നിങ്ങനെ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാർഡ് നിർണയിച്ചത്.
പാസ്‌പോർട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന, റോഡ് നിയമങ്ങൾ, ക്രൈംകേസുകൾ, ക്രമസമാധാന മേഖലയിലെ പ്രവർത്തനങ്ങൾ, ദുർബല വിഭാഗങ്ങൾക്കെതിരെയുളള അതിക്രമങ്ങൾ തടയൽ എന്നിവയും അവാർഡ് നിർണയത്തിന് മാനദണ്ഡങ്ങളായി.