കരിക്ക് പറിക്കാനായി തെങ്ങിൽ കയറിയ കെ എസ് ആർ ടി സി ഡ്രൈവർ തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി മരിച്ചു. പെരുമണ്ണ പയ്യടിമീത്തൽ ചിറക്കൽ ഫൈസലാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. അയൽവാസിയുടെ തെങ്ങിൽ നിന്ന് കരിക്ക് ഇടാനുളഅള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്
ഉയരം കൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവിൽ വെച്ച് തെങ്ങുകയറ്റുയന്ത്രത്തിൽ കുടുങ്ങുകയും പിന്നിലേക്ക് മറിഞ്ഞ ഫൈസൽ കയറിൽ തുങ്ങിക്കിടക്കുകയുമായിരുന്നു. ഫയർ ഫോഴ്‌സ് എത്തി ഫൈസലിനെ തെങ്ങിൽ നിന്നിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.