മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരന്റെ മർദനം

 

ബസ് യാത്രക്കിടെ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത കണ്ടക്ടർക്ക് യാത്രക്കാരന്റെ മർദനം. ഹരിപ്പാട് കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ പുത്തൻപുരയ്ക്കൽ സജീവനാണ് യാത്രക്കാരന്റെ മർദനത്തിനിരയായത്. സജീവനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 6.45ാേടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ വെച്ചാണ് സംഭവം

ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ആലപ്പുഴ ഡിപ്പോയിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിലാണ് സംഭവം. അമ്പലപ്പുഴയിൽ നിന്നും ബസിൽ കയറി യാത്രക്കാരൻ മാസ്‌ക് ധരിക്കാതെയിരുന്നത് ചോദ്യം ചെയ്തതോടെ മൂക്കിൽ കൈ ചുരുട്ടി ഇടിക്കുകയായിരുന്നു. മൂക്കിൽ നിന്ന് ചോര വാർന്നൊഴുകുകയും ബസിൽ വീണ് ഇടത് കൈക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഇതിനിടെ അക്രമി ബസിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു.