അരങ്ങേറ്റം ഗംഭീരമാക്കി ഹർഷൽ പട്ടേൽ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം
ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന കിവീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. ഇന്ത്യക്കായി ഇന്ന് അരങ്ങേറിയ ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. കിവീസിനായി തകർപ്പൻ തുടക്കമാണ് മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലും ചേർന്ന് നൽകിയത്. 4.2 ഓവറിൽ 48 റൺസിൽ നിൽക്കെ ഗപ്റ്റിൽ വീണു. 15 പന്തിൽ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 31 റൺസാണ് ഗപ്റ്റിലെടുത്തത്….