ഡാമിൽ വിള്ളലുകളില്ല; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാക്കണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ. ഫയൽ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് തമിഴ്‌നാട് ഇക്കാര്യം പറയുന്നത്. അണക്കെട്ടിന്റെ അന്തിമ റൂൾ കർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണ്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു

കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണ്. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006ലും 2014ലും സുപ്രീം കോടതി തന്നെ ഇത് അംഗീകരിച്ചതാണ്. അതിനാൽ 142 അടിയായി ജലനിരപ്പ് ഉയർത്താൻ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.