പാലക്കാട്ടെ ഹോട്ടലിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രമ്യാ ഹരിദാസ് എംപിയുടെ നേതൃത്വത്തിൽ ഹോട്ടലിനുള്ളിൽ കയറി ഭക്ഷണം കഴിക്കാനിരുന്നത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. രമ്യ ഹരിദാസ്, വി ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി എന്നിവരടക്കം ആറ് പേർക്കെതിരെയാണ് കേസ്
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. പരുക്കേൽക്കുന്ന വിധത്തിലുള്ള കയ്യേറ്റം, ആക്രമണം, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചോദ്യം ചെയ്ത യുവാവ് തന്നെ കയറി പിടിച്ചെന്ന ആരോപണം രമ്യാ ഹരിദാസ് എംപി ഉന്നയിച്ചിരുന്നു. അതേസമയം യുവാവ് സംഭവങ്ങളെല്ലാം മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഈ ആരോപണം ഫലിക്കാതെ പോയത്.