Headlines

കിടങ്ങൂരിൽ 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമം; 20കാരൻ അറസ്റ്റിൽ

  കോട്ടയം കിടങ്ങൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡന ശ്രമം. കാഞ്ഞിരക്കാട് പ്രസാദ് വിജയൻ എന്ന 20കാരനാണ് പിടിയിലായത്. മക്കൾ വിവാഹ ശേഷം മാറി താമസിക്കുന്നതിനാൽ വൃദ്ധ ഒറ്റയ്ക്കാണ് വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രസാദ് വിജയൻ ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലപ്രയോഗത്തിൽ പരുക്ക് പറ്റിയ വയോധിക ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രസാദ് ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ…

Read More

പോലീസിൽ ചിലർക്ക് തെറ്റായ സമീപനമുണ്ട്; തിരുത്തുമെന്ന് മുഖ്യമന്ത്രി

  പോലീസിൽ ചിലർക്ക് തെറ്റായ സമീപനമുണ്ടെന്നും അവരെ തിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പോലീസ് സേനയെ ആകെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ നൽകിയ മറുപടി പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യുവജന രംഗത്തുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കണം. ആരെങ്കിലും വഴി തെറ്റുകയാണെങ്കിൽ അവരെ നേരായ വഴിയിലേക്ക് കൊണ്ടുവരാനഉള്ള ശ്രമം നടത്തണം. ആരെയും അകാരണമായി ജയിലിൽ അടക്കണമെന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അലൻ, താഹ വിഷയത്തിൽ ഉയർന്ന…

Read More

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസുകാർ എസ് എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു. സുരക്ഷ വർധിപ്പിക്കണമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. കണ്ണൂർ ജില്ലയിൽ പോലീസിന്റെ ജാഗ്രതാ നിർദേശവുമുണ്ട് സുരക്ഷാപ്പേടിയിൽ കെ സുധാകരനും പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പലയിടങ്ങളിലും കോൺഗ്രസ്-സിപിഎം സംഘർഷം നടന്നിരുന്നു. ചിലയിടങ്ങളിൽ കോൺഗ്രസിന്റെ പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട് ണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതലും സംഘർഷം റിപ്പോർട്ട്…

Read More

ധീരജിന് യാത്ര നൽകി നാടും നാട്ടുകാരും; സംസ്‌കാര ചടങ്ങുകൾ നടന്നത് പുലർച്ചെ രണ്ട് മണിക്ക്

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് വിട ചൊല്ലി നാടും നാട്ടുകാരും പാർട്ടി പ്രവർത്തകരും. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ ആരംഭിച്ച വിലാപയാത്ര രാത്രി ഒരു മണിയോടെയാണ് കണ്ണൂർ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. അർധരാത്രി കഴിഞ്ഞിട്ടും നൂറുകണക്കിന് ആളുകളാണ് പ്രിയ സഖാവിനെ അവസാനമായി ഒന്ന് കാണാനായി ഇവിടെ തടിച്ചു കൂടിയിരുന്നത്. വൈകാരികമായ നിമിഷങ്ങളാണ് പാലക്കുളങ്ങരയിലെ വീട്ടുപരിസരത്ത് കണ്ടത്. ദുഃഖം സഹിക്കാനാകാതെ അലമുറയിടുന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പാർട്ടി പ്രവർത്തകരും നാട്ടുകാരും…

Read More

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാർ ഇന്ന് കോടതിയിൽ രഹസ്യമൊഴി നൽകും

  നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ഇന്ന് കോടതിയിൽ രഹസ്യമൊഴി നൽകും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് മൊഴിയെടുക്കുന്നത്. കേസിൽ തുടരന്വേഷണത്തിൽ നിർണായകമായേക്കാവുന്നതാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ തുടരന്വേഷണം നടത്തുക. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരെയടക്കം അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…

Read More

പെരിയ കൊലപാതകം: പ്രതികളുടെ ജയിൽ മാറ്റണമെന്ന അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

  പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ജയിൽ മാറ്റണമെന്ന അപേക്ഷ എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് ജയിലിലുമായാണ് പ്രതികളുള്ളത്. ഇതിൽ കണ്ണൂരിലുള്ള ഒന്നാം പ്രതി അടക്കം 11 പേരെ കാക്കാനാട് ജയിലിലേക്ക് മാറ്റണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത് അതേസമയം കാക്കനാട് ജയിലിൽ കഴിയുന്ന പി രാജേഷ്, വിഷ്ണു സുര, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും അപേക്ഷ നൽകിയിട്ടുണ്ട്. ഈ രണ്ട് അപേക്ഷകളും കോടതി…

Read More

കോവിഡ് വ്യാപനം രൂക്ഷമാവുന്നു; ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറ്റും

  കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറെൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചൂ. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും. നിലവിൽ ഏതാനം ന്യായാധിപർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് .കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം ഉണ്ടാവുന്നത് പരിഗണിച്ചാണ് ഓൺലൈൻ…

Read More

വെള്ളത്തിന്‍റെ വില സിംഗിൾ ബെഞ്ച് പറയും; അ​പ്പീ​ൽ തീ​ർ​പ്പാ​ക്കി ഡിവിഷൻ ബെഞ്ച്

  കൊച്ചി: കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് തീ​ര്‍​പ്പാ​ക്കി. വി​ഷ​യം സിം​ഗി​ള്‍ ബെ​ഞ്ച് പ​രി​ഗ​ണി​ച്ചു തീ​ര്‍​പ്പാ​ക്ക​ട്ടെ​യെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​പ്പീ​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത്. സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റേ​ത് ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണെ​ന്നും സ​ര്‍​ക്കാ​രി​നു വാ​ദ​ങ്ങ​ള്‍ സിം​ഗി​ള്‍ ബെ​ഞ്ചി​ല്‍ ഉ​ന്ന​യി​ക്കാ​മെ​ന്നും പ​റ​ഞ്ഞ ഡി​വി​ഷ​ന്‍ ബെ​ഞ്ച്, ഹ​ര്‍​ജി ര​ണ്ടു​മാ​സ​ത്തി​ന​കം തീ​ര്‍​പ്പാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു….

Read More

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ്

  കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു. അതേസമയം, കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാലും കെകെ ശൈലജ ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 63,898 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 44,441 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2064 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 177, കൊല്ലം 98, പത്തനംതിട്ട 247, ആലപ്പുഴ 111, കോട്ടയം 37, ഇടുക്കി 82, എറണാകുളം 508, തൃശൂർ 42, പാലക്കാട് 43, മലപ്പുറം 103, കോഴിക്കോട് 299, വയനാട് 114, കണ്ണൂർ 158, കാസർഗോഡ് 45 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,05,210 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More