പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

 

ഇടുക്കി എൻജിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസുകാർ എസ് എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു. സുരക്ഷ വർധിപ്പിക്കണമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. കണ്ണൂർ ജില്ലയിൽ പോലീസിന്റെ ജാഗ്രതാ നിർദേശവുമുണ്ട്

സുരക്ഷാപ്പേടിയിൽ കെ സുധാകരനും പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പലയിടങ്ങളിലും കോൺഗ്രസ്-സിപിഎം സംഘർഷം നടന്നിരുന്നു. ചിലയിടങ്ങളിൽ കോൺഗ്രസിന്റെ പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്

ണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതലും സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറണാകുളം മഹാരാജാസ് കോളജ് കെ എസ് യു-എസ് എഫ് ഐ സംഘർഷത്തെ തുടർന്ന് രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. തിങ്കളാഴ്ചയാണ് ധീരജിനെ യൂത്ത് കോൺഗ്രസുകാരായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവർ കുത്തിക്കൊന്നത്.