യാത്രക്കാരിയോട് ബസ്സിൽ അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ പി.പി.അനിലിനെയാണ് പിരിച്ചുവിട്ടത്. 2020 ഡിസംബർ 25നാണ് യാത്രക്കാരിയുടെ പരാതിയിൽ വെള്ളൂർ പൊലീസ് കേസെടുത്തിരുന്നു.
കേസിൽ 14 ദിവസം അനിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥന്റെ പ്രവൃത്തി കെഎസ്ആർടിസിയുടെ സൽപ്പേരിന് കളങ്കമായെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനിലിനെ പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.