പഞ്ചാബിലെ സുരക്ഷാ വീഴ്ച; സുപ്രീം കോടതി അന്വേഷണ കമ്മീഷനെ നിയോഗിക്കും

 

പഞ്ചാബിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പാലത്തിൽ കുടുങ്ങിയ സംഭവത്തിൽ സുപ്രീം കോടതി അന്വേഷണ കമ്മീഷനെ വെക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാണ് കമ്മീഷൻ നിലവിൽ വരിക. ആരൊക്കെയാകും കമ്മീഷനിൽ അംഗങ്ങളാകുക എന്നത് വ്യക്തമായിട്ടില്ല.

കർഷക പ്രതിഷേധത്തെ തുടർന്നാണ് മോദി സഞ്ചരിച്ച വാഹനമടക്കം പഞ്ചാബിലെ മേൽപ്പാലത്തിൽ കുടുങ്ങിയത്. 20 മിനുട്ടോളമാണ് പ്രധാനമന്ത്രിയുടെ വാഹനം പെരുവഴിയിൽ കുടുങ്ങിയത്. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയിരുന്നു.