പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പഞ്ചാബ് ഡിജിപിക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദുർബല വകുപ്പുകൾ ചുമത്തിയാണ് സുരക്ഷാ വീഴ്ചയിൽ പോലീസ് കേസെടുത്തത്. 200 രൂപ പിഴ ചുമത്താനുള്ള വകുപ്പുകളാണ് ചേർത്ത്. ഇതേ തുടർന്നാണ് ഡിജിപിക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
അതേസമയം സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തോട് യോജിക്കണോയെന്ന് കേന്ദ്രം ഇന്ന് തീരുമാനിക്കും. നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എൻഐഎ അന്വേഷണമെന്ന വാദം കേന്ദ്രം ആവർത്തിക്കാനാണ് സാധ്യത.
കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിപ്പാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.