പ്രതിഷേധക്കാരെ പേടിച്ച് മോദി പാലത്തിൽ കുടുങ്ങിയ സംഭവം: സുരക്ഷാ വീഴ്ച അന്വേഷിക്കാൻ പ്രത്യേക സമിതി

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. ജസ്റ്റിസ് എം എസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. സുരക്ഷാ വീഴ്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജി എത്തിയിട്ടുണ്ട്.

വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ നിരീക്ഷിച്ചു. ഹർജി നാളെ പരിഗണിക്കും. ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൈമാറാനും കോടതി നിർദേശിച്ചു. ഇതിനിടെ ബിജെപി നേതാക്കൾ പരാതിയുമായി പഞ്ചാബ് ഗവർണറെ കണ്ടു.

കർഷകരുടെ പ്രതിഷേധം പേടിച്ച മോദിയും സംഘവും 20 മിനിറ്റോളം നേരം പാലത്തിൽ കുടുങ്ങുകയായിരുന്നു. ഒടുവിൽ കർഷകരോഷം കണക്കിലെടുത്ത് ഇവർ മടങ്ങിപ്പോകുകയായിരുന്നു. ബികെയു ക്രാന്തികാരി എന്ന സംഘടനാണ് പ്രതിഷേധിച്ചത്. റാലിക്ക് പോകുകയായിരുന്ന ബിജെപിക്കാർക്കെതിരെയാണ് പ്രതിഷേധിച്ചതെന്ന് സംഘടന പറയുന്നു.