ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; 17 പേർ മരിച്ചു

 

ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പാകൂർ ജില്ലയിലാണ് സംഭവം. 26 പേർക്ക് പരുക്കേറ്റു. 40ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്.

ഗോവിന്ദ് പൂർ ശിബ്ഗഞ്ച് ഹൈവേയിൽ രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റവരിൽ മൂന്നുപേരുടെ സ്ഥിതി ഗുരുതരമാണ്. ബസും ട്രക്കും അതിവേഗത്തിലായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പരസ്പരം കുരുങ്ങി. ട്രക്കിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചിരുന്നുവെങ്കിൽ വലിയ ദുരന്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു.