കെ റെയിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് കെ.പി സി.സി അധ്യക്ഷൻ കെ.സുധാകരൻ. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ജനവികാരം കെ.റെയിലിന് എതിരാണെന്നും കെ.സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് പ്രഖ്യാപിച്ച എല്ലാ സമരങ്ങളും വരേണ്ട സമയത്ത് വരും. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു, ഒരു കാരണവശാലും കെ റെയിൽ വരാൻ അനുവദിക്കില്ല ജനവികാരം കെ.റയിലിന് എതിരാണ്. അഹമ്മദ് ബാദിലും ബോംബെയിലും ബുള്ളറ്റ് ട്രയിനിനെ എതിർത്തവവരാണ് സിപിഎം. സന്ദർഭത്തിനും കാലത്തിനുമനുസരിച്ച് ഓന്തിനെ പോലെ നിറം മാറുന്നവർക്ക് തങ്ങളെ വിമർശിക്കാനുള്ള യോഗ്യതയില്ല.
തലശ്ശേരി കലാപത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വാങ്ങിജയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎ.ആയത് ഇപ്പോഴും ബിജെപിയുമായി ധാരണയാണ്. അതുകൊണ്ട് കോൺഗ്രസിനെ വർഗീയതയെ കുറിച്ച് പഠിപ്പിക്കേണ്ടെന്നും ആരാണ് വർഗീയ ശക്തികളെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും കെ സുധാകരൻ പറഞ്ഞു