കട്ടപ്പനയിൽ ബലാത്സംഗ കേസ് പ്രതിയെ ഇരയുടെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു

 

കട്ടപ്പനയിൽ ബലാത്സംഗ കേസ് പ്രതിയെ പരാതിക്കാരിയുടെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കട്ടപ്പന വെള്ളിലാംകണ്ടം സ്വദേശി താന്നിയിൽ ഷെയ്‌സ് പോളിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കട്ടപ്പന പോലീസ് സ്‌റ്റേഷന് സമീപത്താണ് സംഭവം.

ഭാര്യക്കൊപ്പം പോലീസ് സ്‌റ്റേഷന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ഷെയ്‌സിന് വെട്ടേറ്റത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെയ്‌സിനെ വെട്ടിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ഷെയ്‌സ് പോൾ പ്രതിയായ ബലാത്സംഗ കേസ് നടക്കുന്നത്. ഇതിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പ്രതിക്ക് വെട്ടേറ്റത്.