കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു

 

കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശിയായ സുലോചനക്കാണ് വെട്ടേറ്റത്. ഇവരുടെ മുതുകിനും കൈക്കുമാണ് വെട്ടേറ്റത്. ഭർത്താവ് മുരുകനാണ് ഇവരെ ആക്രമിച്ചത്. ഇയാൾ ഒളിവിലാണ്.