കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തുന്ന സംഘം പിടിയിലയാതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നിരവധി പേരാണ് ലൈംഗിക ചൂഷണത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചക്കും ഇരയായിട്ടുള്ളത്. ഇത്തരത്തിലുള്ള സംഘങ്ങൾ ഉൾപ്പെടുന്ന 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിലാണ്.
ഓരോ ഗ്രൂപ്പുകളിലും അയ്യായിരത്തിന് മുകളിൽ അംഗങ്ങളുണ്ട്. വീഡിയോ ചാറ്റ് വഴിയും ലൈംഗിക വൈകൃതങ്ങൾ നടക്കുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സമാനമായ അന്വേഷണം നടക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഇത്തരം ഗ്രൂപ്പുകളിലുണ്ട്.
ഇന്നലെയാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയത്ത് പിടിയിലായത്. ആറ് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ ഒരാൾ സൗദിയിലേക്ക് കടന്നിട്ടുണ്ട്. ഇയാളെ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്