Headlines

ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന സുശാന്ത് നിലമ്പൂർ അറസ്റ്റിൽ ​​​​​​​

ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. വഴിതർക്കവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സുശാന്ത് മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് നടപടി. അയൽവാസിയായ സുഭാഷാണ് പരാതി നൽകിയത് സമൻസ് അയച്ചിട്ടും സ്റ്റേഷനിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് പോലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. 2018 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം

Read More

വള്ളുവനാടൻ ഭാഷ ഉപയോഗിക്കാൻ എങ്ങനെ പറയും; ചുരുളി കേസിൽ ഹൈക്കോടതി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയുടെ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി. ചുരുളി പൊതു ധാർമികതക്ക് നിരക്കാത്തത് ആണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ നിന്നും പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത് സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ പ്രഥമദൃഷ്ട്യാ സിനിമ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി സിനിമ സംവിധായകന്റെ ആവിഷ്‌കാര…

Read More

വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി

  വിദേശരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റൈൻ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. കേന്ദ്ര മാർഗനിർദേശ പ്രകാരം…

Read More

ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്

  ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. അവിശ്വാസം നേരിട്ട സിനി ബേബി വീണ്ടും ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റാകും.അവിശ്വാസം കൊണ്ടുവന്ന എൽഡിഎഫ് അംഗങ്ങളും സ്വതന്ത്രയും വോട്ടിംഗിൽ നിന്നും വിട്ട് നിന്നതോടെയാണ് യുഡിഎഫിന് നഷ്ടപ്പെട്ട ഭരണം തിരിച്ചുകിട്ടിയത്. ഇവിടെസിപിഐയും സിപിഐഎമ്മും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയത്തിലൂടെയാണ് നേരത്തെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. സ്വതന്ത്ര അംഗം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു….

Read More

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും

  നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും. ബാലചന്ദ്രകുമാറിന് സമൻസ് അയച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. കേസിൽ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക.   നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ പൂർത്തിയാകാനിരിക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ കേസിൽ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇതിൽ തുടരന്വേഷണം നടത്താൻ വിചാരണ കോടതി 20ാം തിയതി വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചത്. കൂടുതൽ സമയം…

Read More

ആലുവ പെരിയാറിൽ മുങ്ങിമരിച്ച പത്താം ക്ലാസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തൽ

  ആലുവ യുസി കോളജിന് അടുത്ത് പെരിയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. കേസിൽ പോക്‌സോ വകുപ്പുകൾ അടക്കം പോലീസ് ഇതോടെ ഉൾപ്പെടുത്തി. ഡിസംബർ 23നാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ തടിക്കടവ് പാലത്തിനടിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു സ്‌കൂളിൽ പോയ കുട്ടിയെ വൈകിയും കാണാതായതോടെയാണ് പരാതി നൽകിയത്. മരണത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന സംശയമാണ് ആദ്യമുണ്ടായിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി പറയുന്നത്. പെൺകുട്ടിയുമായി…

Read More

കുടുംബവഴക്കിനിടെ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു; യുവാവ് കസ്റ്റഡിയിൽ

  പത്തനംതിട്ടയിൽ കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശി ശ്രീകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ നൂറനാട് പാണ്ഡ്യൻവിളയിൽ ബിന്ദുവിനെ(29) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന വഴക്കിനിടെ ശ്രീകുമാർ ആസിഡെടുത്ത് ബിന്ദുവിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. കുറച്ചുകാലമായി ബിന്ദു കൂട്ടുകാരിയുടെ വീട്ടിലാണ് താമസം. ഇവരുടെ രണ്ട് കുട്ടികൾ ശ്രീകുമാറിനൊപ്പമാണ്.

Read More

കൊച്ചിയിൽ എഎസ്‌ഐയെ കുത്തിയതിന് പിടിയിലായത് നടിയെ ആക്രമിച്ച കേസിലെ പ്രതി

  കൊച്ചി ഇടപ്പള്ളിയിൽ എഎസ്‌ഐയെ കുത്തിപ്പരുക്കേൽപ്പിച്ചതിന് പിടിയിലായത് നടിയെ ആക്രമിച്ച കേസിലെ പ്രതി വിഷ്ണു. പൾസർ സുനിയുടെ സഹതടവുകാരൻ കൂടിയായിരുന്നു ഇയാൾ. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി കൂടിയാണ് വിഷ്ണു. ബൈക്ക് മോഷണക്കേസിൽ പിന്തുടരുമ്പോഴാണ് വിഷ്ണു എഎസ്‌ഐയെ കുത്തിയത്. മെട്രോ സ്‌റ്റേഷന് മസീപത്ത് മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടു പോകുകയായിരുന്ന വിഷ്ണുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എഎസ്‌ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കളമശ്ശേരി എച്ച് എം ടി കോളനി സ്വദേശിയാണ് വിഷ്ണു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ് കാക്കനാട്ടെ ജയിലിൽ വെച്ച്…

Read More

കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് തരാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികൾക്ക് കർശന നിർദേശം നൽകി. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കൽ കോളെജിൽ നിന്നും യുവതി തട്ടികൊണ്ടുപോയത്. കുട്ടിയെ കടത്താൻ ശ്രമിച്ച കളമശ്ശേരി സ്വദേശിനിയായ നീതുവിനെ…

Read More

കോഴിക്കോട് മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

  കോഴിക്കോട് മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. മലബാർ മെഡിക്കൽ കോളജിലെ മൂന്നാം വർഷം വിദ്യാർഥിയായ ആദർശ് നാരായണനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തേഞ്ഞിപ്പാലം സ്വദേശിയാണ് ആദർശ് ഇന്ന് പുലർച്ചെ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് മുകളിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്നും വിദ്യാർഥി കോളജിലെത്തിയത്.

Read More