കണ്ണൂർ ധർമടത്ത് പ്ലസ് ടു വിദ്യാർഥിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. എസ് എൻ ട്രസ്റ്റ് സ്‌കൂൾ വിദ്യാർഥിയായ അദ്‌നാനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടി ഏറെക്കാലമായി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
മൊബൈലിൽ പതിവായി ഗെയിം കളിച്ചിരുന്ന അദ്‌നാൻ മുമ്പും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് കൈ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിൽ പോയിരുന്നില്ല. വീട്ടിലെ മുറിയിൽ ഒറ്റപ്പെട്ട കഴിയുകയായിരുന്നു. ഫോൺ തല്ലിപ്പൊട്ടിച്ച ശേഷമാണ് അദ്‌നാൻ വിഷം കഴിച്ചതെന്ന് കരുതുന്നു. വിഷം വാങ്ങിയതും ഓൺലൈനിൽ നിന്നാണെന്നാണ് സംശയം