ഇത്തവണത്തെ മന്ത്രിമാർ മോശമെന്ന് ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം. കഴിഞ്ഞ തവണ ഒന്നിനൊന്ന് മികച്ച മന്ത്രിമാർ ആയിരുന്നുവെന്നും തുടർഭരണം കിട്ടാൻപോലും കാരണം അവരുടെ പ്രവർത്തനങ്ങളായിരുന്നുവെന്നും ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. ഇത്തവണ പ്രതീക്ഷിച്ച നിലവാരമില്ലെന്ന് പ്രതിനിധികളാണെന്നും വിമർശനമുണ്ട്.
അതിനിടെ, ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസ് വീഴ്ച സമ്മതിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്ന് മറുപടി പ്രസംഗത്തിൽ കോടിയേരി വ്യക്തമാക്കി.
ലൈഫ് പദ്ധതി ആട്ടിമറിക്കാൻ റവന്യു, കൃഷി വകുപ്പുകൾ ശ്രമിക്കുന്നുവെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. വനം വകുപ്പിനെതിരെയും വിമർശനമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ബന്ധം മൃഗങ്ങളുമായാണെന്ന് കോടിയേരി പറഞ്ഞു. അതിനാലാണ് മൃഗങ്ങളെ പോലെ പേര്യമാറുന്നതെന്നും വിമർശിച്ചു.