Headlines

എറണാകുളം ഇടപ്പള്ളിയിൽ എ എസ് ഐയെ ബൈക്ക് മോഷ്ടാവ് കുത്തിപ്പരുക്കേൽപ്പിച്ചു

 

എറണാകുളത്ത് പോലീസിന് നേരെ യുവാവിന്റെ ആക്രമണം. ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്ക് മോഷ്ടാവായ യുവാവ് എഎസ്‌ഐയെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്

കളമശ്ശേരിയിൽ നിന്നും മോഷ്ടിച്ച് കടന്ന ബൈക്ക് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. എച്ച് എം ടി കോളനിയിലെ ബിച്ചുവാണ് പോലീസിനെ ആക്രമിച്ചത്. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഗിരീഷ് കുമാറിന്റെ കയ്യിലാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.