സിൽവർ ലൈൻ പദ്ധതി: ചർച്ചക്ക് മുൻകൈയെടുത്ത് മുഖ്യമന്ത്രി

 

സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും മാധ്യമസ്ഥാപന മേധാവികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചു. പ്രതിപക്ഷം പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചർച്ചക്ക് മുൻകൈയെടുക്കുന്നത്.

വിവിധ ജില്ലകളിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമസ്ഥാപന മേധാവിമാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ചർച്ചക്ക് വിളിക്കുന്നത്.

അതേസമയം ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം പ്രതിപക്ഷം ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകുന്നില്ലെന്നും ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.