സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

സ്പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ പുറത്താക്കാനായി പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തിന് പി ശ്രീരാമകൃഷ്ണൻ മറുപടി നൽകിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതോടെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി

മൂന്ന് മണിക്കൂറൂം 45 മിനിറ്റും പ്രമേയത്തിൻ മേലുള്ള ചർച്ച നീണ്ടുനിന്നു. സ്പീക്കർ സഭയിൽ നടത്തിയ നവീകരണത്തിൽ അഴിമതിയുണ്ടെന്നും സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം

അതേസമയം മുഖ്യമന്ത്രി ഉൾപ്പെടെ സ്പീക്കറെ പ്രതിരോധിച്ച് ശക്തമായി രംഗത്തുവന്നു. സ്പീക്കറും രാഷ്ട്രീയ മറുപടികളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണം തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വോട്ടെടുപ്പിന് നിൽക്കാതെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.