സീരിയൽ സംവിധായകനും ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ സിബി യോഗ്യാവീടൻ അന്തരിച്ചു
ആലപ്പുഴ: പ്രമുഖ സീരിയൽ സംവിധായകൻ സിബി യോഗ്യാവീടൻ (61) അന്തരിച്ചു. ശാലോം ടിവി മുൻ ചീഫ് പ്രൊഡ്യൂസർ ആണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുഹമ്മ സെന്‍റ് ജോർജ് പള്ളിയിൽ നടക്കും. ക്രിസ്ത്യൻ സീരിയൽ രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സിബി യോഗ്യാവീടൻ. വിശുദ്ധ അൽഫോൻസാമ്മ, എവുപ്രാസ്യമ്മ, മറിയം ത്രേസ്യ തുടങ്ങിയ ജനപ്രിയ ക്രിസ്ത്യൻ സീരിയലുകളുടെ സംവിധായകനായിരുന്നു. പതിനാറു വർഷത്തോളം ശാലോം ടിവിയിൽ പ്രവർത്തിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിലായിരുന്നു. ഇന്നു രാവിലെ പെരുന്പാവൂരിലെ സ്വകാര്യ…