കണ്ണൂർ വിസി നിയമനം; താൻ ചാൻസലർ അല്ല: ഹൈക്കോടതി നോട്ടീസ് കൈപ്പറ്റില്ലെന്ന് ഗവർണർ
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് കൈപ്പറ്റാതെ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി അയച്ച നോട്ടീസ് ചാൻസലർക്കാണെന്നും താൻ ഡിസംബർ എട്ട് മുതൽ ചാൻസലർ അല്ലെന്നും ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിന് കൈമാറും. ഇനി കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യംചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ ഹർജിയിൽ ഒന്നാം എതിർകക്ഷിയും…