വിസ്മയയെ മാതാപിതാക്കൾ അമിതമായി സ്‌നേഹിക്കുന്നതിനാലാണ് കൊലപ്പെടുത്താൻ കാരണമെന്ന് ജിത്തു
പറവൂർ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ജിത്തുവിനെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. വിസ്മയയെ മാതാപിതാക്കൾ കൂടുതൽ സ്‌നേഹിച്ചത് ജിത്തുവിന് ഇഷ്ടമായിരുന്നില്ല. വിസ്മയക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങി നൽകാറുണ്ടായിരുന്നു. ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കുമായിരുന്നു. ഇതേ ചൊല്ലി വിസ്മയയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും ജിത്തു മൊഴി നൽകി ജീവനോടെയാണ് വിസ്മയയെ കത്തിച്ചത്. വഴക്കിനെ തുടർന്ന് ആദ്യം കുത്തി പരുക്കേൽപ്പിച്ചു. നിരവധി തവണ കുത്തി. കുത്തേറ്റ് വിസ്മയ തളർന്ന് കട്ടിലിൽ ഇരുന്നു. ഇതോടെ…
