കേരളാ പോലീസിൽ ആർ എസ് എസ് അനുകൂലികളുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്‌റ്റേഷൻ ജോലികൾ ചെയ്യുന്നവരിൽ ആർ എസ് എസ് അനുകൂലികളുണ്ട്. ഇടത് അനുകൂല പോലീസുകാർ ജോലിഭാരം കുറവുള്ള തസ്തികകൾ തേടി പോകുകയാണ്. ഗൺമാൻ ആകാനും സ്‌പെഷ്യൽ ബ്രാഞ്ചിൽ കയറാനും തിരക്ക് കൂട്ടുന്നു. അവർ പോകുമ്പോൾ ആ ഒഴിവിലേക്ക് ആർ എസ് എസ് അനുകൂലികൾ കയറിക്കൂടുകയാണെന്നും കോടിയേരി പറയുന്നു
പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. കെ റെയിൽ പദ്ധതി ചെലവ് എത്ര തന്നെയായാലും നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും നന്ദിഗ്രാം മോഡൽ സമരത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.